ആര്‍ബിഐ ഉപഗവര്‍ണ്ണറാകാന്‍ തിരക്ക്

Saturday 15 July 2017 7:52 pm IST

ന്യൂദല്‍ഹി: ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ തസ്തികയിലേക്ക് അപേക്ഷ അയച്ചത് 90 പേര്‍. ധനമന്ത്രാലയം അറിയിച്ചതാണിത്. ഇപ്പോഴത്തെ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്എസ് മുന്ദ്രയുടെ മൂന്നു വര്‍ഷം കാലാവധി ഈ മാസം അവസാനിക്കും. അപേക്ഷ അയച്ചവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കും. അത് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് അയച്ചു നല്‍കും. അവരാണ് നിയമനം നടത്തുക. നിരവധി പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരും അപേക്ഷ അയച്ചവരില്‍ പെടുന്നു. നാലു ഡപ്യൂട്ടി ഡയറക്ടര്‍മാരാണ് ആര്‍ബിഐക്ക് ഉള്ളത്. രണ്ടു പേര്‍ ആര്‍ബിഐയില്‍ നിന്ന് തന്നെയുള്ളവരാകും. ഒരാള്‍ വാണിജ്യ ബാങ്ക് ഓഫീസര്‍. ഒരാള്‍ സാമ്പത്തിക വിദഗ്ധന്‍. അദ്ദേഹമാകും സാമ്പത്തിക നയവകുപ്പ് മേധാവിയാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.