വൈക്കം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കണം

Saturday 15 July 2017 10:19 pm IST

വൈക്കം: വൈക്കത്തെ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്താന്‍ നടപടിസ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ആശൂപത്രിപടിക്കല്‍ സത്യഗ്രഹംനടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീകുമാരി യു. നായര്‍, ഒ. മോഹനകുമാരി എന്നിവര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ടിന്റെ നിയമനം തടയുന്നതിന് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കതെയുള്ള നര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ബിജുകുമാര്‍പറഞ്ഞു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ കെ.കെ. കരുണാകരന്‍ അദ്ധ്യക്ഷനായി. പി. ആര്‍. സുഭാഷ്, എസ്എന്‍വി രൂപേഷ്, വിനൂപ് വിശ്വം, വി. ശിവദാസ്, എം.ആര്‍. ഷാജി, റ്റി.വി. മിത്രലാല്‍, കെ.ആര്‍ രാജേഷ്, സി.എസ്. നാരായണന്‍കുട്ടി തടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.