പൊന്‍കുന്നം: ക്ഷേത്രങ്ങളിലും ഹൈന്ദവസംഘടനകളിലും ആധ്യാത്മികകേന്ദ്രങ്ങളിലും 17 മുതല്‍ രാമായണമാസാചരണം നടക്കും.
രാവിലെയും വൈകിട്ടും രാമായണപാരായണം, പ്രത്യേകപൂജകള്‍ എന്നിവ നടക്കും.
പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവള്ളി ദേവിക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, ഇളങ്ങുളം ധര്‍മശാസ്താ ക്ഷേത്രം, ഇളങ്ങുളം മുത്താരമ്മന്‍ കോവില്‍, ഇളമ്പള്ളി ധര്‍മശാസ്താ ക്ഷേത്രം, ആനിക്കാട് ഭഗവതി ക്ഷേത്രം, കിഴക്കടമ്പ് മഹാദേവക്ഷേത്രം, വട്ടകക്കാവ് ഭഗവതിക്ഷേത്രം, തെക്കുംതല ഭഗവതി ക്ഷേത്രം, കൊടുങ്ങൂര്‍ ദേവി ക്ഷേത്രം, വാഴൂര്‍ വെട്ടിക്കാട് ശാസ്താക്ഷേത്രം, എലിക്കുളം ഭഗവതി ക്ഷേത്രം, ഉരുളികുന്നം ഐശ്വര്യ ഗന്ധര്‍വസ്വാമി ഭദ്രകാളിക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ രാമായണമാസാചരണത്തിന് ഒരുക്കങ്ങളായി.
വിവിധ ഭജനമന്ദിരങ്ങളിലും അയ്യപ്പസേവാസംഘം ശാഖകളിലും, എസ്എന്‍ഡിപി യോഗം ശാഖകളിലും രാമായണ മാസാചരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: