ഓപ്പറേഷന്‍ മുസ്‌കാന്‍'

Saturday 15 July 2017 10:27 pm IST

ആലുവ: കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള തീവ്രയത്‌ന പരിപാടി 'ഓപ്പറേഷന്‍ മുസ്‌കാന്‍' റൂറല്‍ ജില്ലയില്‍ ഊര്‍ജിതമാക്കി. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതാണ് ഓപ്പറേഷന്‍ മുസ്‌കാന്‍. രാജ്യത്ത് ഓരോ വര്‍ഷവും ഒരു ലക്ഷത്തില്‍പ്പരം കുട്ടികളെ കാണാതാകുന്നുണ്ട്. മൂന്നു വര്‍ഷമായി ഓപ്പറേഷന്‍ മുസ്‌കാന്‍ എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഓപ്പറേഷന്‍ മുസ്‌കാന്റെ ഭാഗമായി റൂറല്‍ ജില്ലാ പോലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊഴില്‍ വകുപ്പ്, ചൈല്‍ഡ് ലൈന്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവര്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ പലവിധ റാക്കറ്റുകളുടെയും പ്രലോഭനങ്ങളില്‍പ്പെട്ട് ഇതരസംസ്ഥാന മയക്കുമരുന്ന് ലഹരി മാഹിയകളിലും, വ്യഭിചാര കേന്ദ്രങ്ങളിലും, അവയവ വില്‍പ്പനക്കാരിലേക്കും എത്തിപ്പെടാതിരിക്കാന്‍ ജില്ലയിലെ സ്‌പെഷ്യല്‍ ജൂവനൈല്‍ പോലീസ് യൂണിറ്റും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും, ചൈല്‍ഡ് ലൈനും സജീവമായി ഇടപ്പെടുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ ഏതെങ്കിലും കുട്ടികളെ കണ്ടെത്തിയാല്‍ പൊലീസില്‍ വിവരമറിയിക്കണം. പോലീസ് 100, ചൈല്‍ഡ് ലൈന്‍ 1098, ശിശുസംരക്ഷണ യൂണിറ്റ് 209177, വനിതാ ഹെല്‍പ്പ് ലൈന്‍ 1091, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് 182, കൂടാതെ 9497933136, 9497962210 എന്നീ നമ്പറുകളില്‍ അറിയിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.