പ്രതിഭാ പുരസ്‌കാര വിതരണം

Saturday 15 July 2017 10:37 pm IST

മട്ടാഞ്ചേരി: വിവിധ മേഖലയിലെ പ്രതിഭ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കെ.ജെ. ബെര്‍ളി, കെ.ജെ. ഹര്‍ഷല്‍ സ്മാരക കള്‍ച്ചറല്‍ ഫോറമാണ് കലകായികം, വിദ്യാഭ്യാസം, പൊതുരംഗം, ക്രമസമാധാനം, ആതുര സേവനം തുടങ്ങിയ മേഖലയിലെ പ്രതിഭകള്‍ക്ക് പുരസ്‌ക്കാര വിതരണം നടത്തിയത്. അമരാവതി സിസിഇഎ ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്‌സി എംഎല്‍എ അദ്ധ്യക്ഷനായി. മട്ടാഞ്ചേരി പോലീസ് എസിപി എസ്. വിജയന്‍ പുരസ്‌ക്കാര വിതരണം ചെയ്തു. കൗണ്‍ സിലര്‍മാരായ ശ്യാമളാ പ്രഭു, ജയന്തി പ്രേംനാഥ്, ബെനഡിക്റ്റ് ഫെര്‍ണാണ്ടസ്, കെ.കെ. കുഞ്ഞച്ചന്‍, പ്രസന്നന്‍ അന്ധകാരനഴി, പി.എ.ബോസ്, പി.എ. പ്രിയ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.