പരിശീലനം നല്‍കി

Sunday 16 July 2017 12:28 am IST

കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും പരിശീലനം നല്‍കി. പരിശീലന പരിപാടി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.കെ.അബ്ദുള്‍ സലീം അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി.സുനില്‍ കുമാര്‍ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുളള പരിശീലന ക്ലാസ് എടുത്തു. വിവിധ സംഘടനാ നേതാക്കളായ സി പി രവീന്ദ്രന്‍, ജിന്‍സ് മാത്യു, ബിജു, അസി.ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി എന്നിവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.