മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കും

Sunday 16 July 2017 5:09 pm IST

കണ്ണൂര്‍: വിമുക്തിയുടെ ഭാഗമായി കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ഡിവിഷന്‍ വാര്‍ഡ്തല കമ്മിറ്റികളും വിദ്യാലയം/ക്ലബ്/വായനശാല തലത്തില്‍ മോണിറ്ററിംഗ് കമ്മിറ്റികളും രൂപീകരിക്കാനും തീരുമാനം. മണ്ഡലത്തില്‍ ജൂലൈ അവസാനവാരം വിപുലമായ സെമിനാര്‍ നടത്തുന്നതിനും ധാരണയായി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രവര്‍ത്തനം കണ്ണൂര്‍ നിയോജകണ്ഡലത്തില്‍ വ്യാപകമാക്കുന്നതിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേന്ദ്രന്‍.വി.വി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ബാബുരാജ്, ഡിഎംഒ നാരായണ നായ്ക്ക് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.