സ്‌ക്വാഷ് പരിശീലനം

Sunday 16 July 2017 4:07 pm IST

തിരുവനന്തപുരം: കേരളത്തില്‍ സ്‌ക്വാഷ് പരിശീലനത്തിന് തുടക്കമായി.കേരള പോലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഷ് അക്കാദമിയുടെ നേതൃത്വത്തിലാണ് പരിശീലനം. മുഹമ്മദ് ഷാഫി, സനല്‍കുമാര്‍ എന്നീ അംഗീകൃത കോച്ചുമാരുടെ കീഴിലാണ് ദിവസവും രാവിലെയും വൈകുന്നേരവും പരിശീലനം. ഈ വര്‍ഷം ഒക്‌ടോബറില്‍ രാജസ്ഥാനിലെ അജ്മീറില്‍ നടക്കുന്ന അണ്ടര്‍ 19 നാഷണല്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിതാ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത് ഇവിടെ പരിശീലിക്കുന്ന കുട്ടികളാണ്. കായികക്ഷമതയ്ക്കായി ഫിറ്റ്‌നസ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിനടുത്തുള്ള സ്‌ക്വാഷ് അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍ 9946797022.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.