ഗ്രാമസഭകള്‍ സജീവമാക്കാന്‍ നാടകയാത്ര

Sunday 16 July 2017 5:08 pm IST

കൊല്ലം: ഗ്രാമസഭയിലെ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും അവതരിപ്പിക്കുന്ന ഒരുഗ്രാമം പറഞ്ഞ കഥ എന്ന ബോധവത്കരണ നാടകത്തിന്റെ ജില്ലയിലെ അവതരണം തുടങ്ങി. പര്യടനം അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രസിഡന്റ് സുജ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബിന്ദുമുരളി അധ്യക്ഷത വഹിച്ചു. തദ്ദേശമിത്രം കേരള ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന നാടകം ഏറെ പരാധീനതകളുള്ള ഒരുഗ്രാമം ഗ്രാമസഭ സജീവമാക്കി സ്വയംപര്യാപ്തമാകുന്ന കഥയാണ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരായ നുജുമുദീന്‍, ഷറഫ്, ബാബു, അജികുമാര്‍, ചന്ദ്രകുമാര്‍, ജയന്‍, ഷൈജു, സുനില്‍കുമാര്‍, ഷംനാദ് എന്നിവര്‍ വേഷമിടുന്നു. ഇന്നലെ പുനലൂരിലും കൊട്ടാരക്കരയിലും നാടകം അവതരിപ്പിച്ച സംഘം ഇന്ന് കുണ്ടറയിലും ചവറയിലും പര്യടനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.