മാലൂര്‍ കോളേജിലെ സംഘര്‍ഷം എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്

Sunday 16 July 2017 5:08 pm IST

പത്തനാപുരം: കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പതിനാറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അനന്തുപിള്ള, വിഷ്ണു, റിയാസ്, മനുമോഹന്‍, വരുണ്‍, അനന്തു ജി.നായര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കും എതിരെയാണ് പത്തനാപുരം പോലീസ് കേസെടുത്തത്. കൊലപാതക ശ്രമത്തിന് ഉള്‍പ്പെടെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ കെഎസ്‌യുവിന്റെ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയ ജില്ലാ ജനറല്‍ സെക്രട്ടറി യദുകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് പട്ടാഴി മണ്ഡലം വൈസ് പ്രസിഡന്റ് അനന്തു പട്ടാഴി എന്നിവരെ തടികഷ്ണങ്ങള്‍ക്കൊണ്ട് മാരകമായി അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണന്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലില്‍ ചികിത്സയിലാണ് . ഇതിനിടെ എസ്എഫ്‌ഐ നടപടിയില്‍ പ്രതിഷേധിച്ച് പത്തനാപുരം പോലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പുനലൂര്‍ എഎസ്പി കാര്‍ത്തികേയന്‍ ഗോകുല്‍ചന്ദിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹമായിരുന്നു സ്ഥലത്ത് ക്യാമ്പ് ചെയ്തത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് പോലീസും,പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.