ബസ് സര്‍വീസ് നിലച്ചു; യാത്രക്കാര്‍ വലഞ്ഞു

Sunday 16 July 2017 8:15 pm IST

തണ്ണീര്‍മുക്കം: ചേര്‍ത്തലയില്‍നിന്നു മരുത്തോര്‍വട്ടം, മുട്ടത്തിപ്പറമ്പ്, കണ്ണങ്കര, വെളിയമ്പ്ര വഴി തണ്ണീര്‍മുക്കത്തിനു സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസ് സര്‍വീസ് നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. രാവിലെ ആറിനു ശേഷമുള്ള ട്രിപ്പ് മത്സ്യവ്യാപാരത്തിനുപോകുന്ന സ്ത്രീകള്‍ക്കും ചേര്‍ത്തലയില്‍ എത്തി ട്രെയിന്‍മാര്‍ഗവും ദീര്‍ഘദൂരബസിലും യാത്രചെയ്യുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഒട്ടേറെപ്പേര്‍ക്ക് പ്രയോജനപ്പെടുന്നതായിരുന്നു. തണ്ണീര്‍മുക്കത്തുനിന്നു വെളിയമ്പ്ര, കണ്ണങ്കര വഴി ചേര്‍ത്തലയിലേയ്ക്കു മറ്റു ബസുകളൊന്നും സര്‍വീസ് നടത്താത്തതിനാല്‍ ഈ ബസിനെ ആശ്രയിക്കുന്നവര്‍ ഒട്ടേറെയാണ്. യാത്രാക്ലേശം പരിഹരിക്കാന്‍ മറ്റു ബസുകള്‍ക്കു പെര്‍മിറ്റ് കൊടുക്കാന്‍ തയാറാകണമെന്നാണു ആവശ്യം ഉയരുന്നത്.