നാലമ്പലം: ബസ് സര്‍വ്വീസ് തുടങ്ങി

Sunday 16 July 2017 8:39 pm IST

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടകര്‍ക്കായുള്ള രണ്ടു സ്‌പെഷ്യല്‍ കെ.എസ്.ആര്‍ടി.സി ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് പ്രൊഫ കെ യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് രണ്ട് സ്‌പെഷല്‍ ബസ്സുകളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും 6.30നും കൂടല്‍മാണിക്യം ക്ഷേത്രത്തിനുമുന്നില്‍ രാവിലെ ആരംഭിക്കും. 93 രൂപയാണ് ടിക്കറ്റ് നിരക്ക്. രാമായണമാസം കഴിയുന്നതുവരെ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്ര പരിസരത്ത് നിന്ന് യാത്ര ആരംഭിച്ച് തൃപ്രയാര്‍, കൂടല്‍മാണിക്യം, മൂഴിക്കുളം, പായമ്മല്‍ എന്നിങ്ങനെ ദര്‍ശനം നടത്തി തിരിച്ച് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് ഒരു മണിയോടെ എത്തുന്ന രീതിയിലാണ് യാത്ര സജ്ജികരിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.