ബീജിങ്: കിഴക്കന്‍ ചൈനയില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച് 22 പേര് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചാങ്ഷു നഗരത്തിലെ കെട്ടിടത്തില്‍ ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനു കാരണക്കാരനെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ വീടിനുള്ളില്‍ തീയിട്ടതാണ് വന്‍ അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമമായ ഷിന്‍ഹുവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം അപകടത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: