ഒറ്റപ്പാലത്തെ അനധികൃത മത്സ്യ-മാംസ ചന്ത മാറ്റാന്‍ തീരുമാനം

Sunday 16 July 2017 9:35 pm IST

ഒറ്റപ്പാലം: മാലിന്യങ്ങള്‍ പുഴുവരിച്ചു കിടക്കുന്ന ആര്‍എസ് റോഡിനു സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യ മാംസചന്ത മാറ്റാന്‍ തീരുമാനം. കിഴക്കേപാലത്തിനു സമീപം നഗരസഭ നിര്‍മ്മിച്ച മാര്‍ക്കറ്റ് കോംപ്ലക്‌സിലേക്കാണു ഇതുമാറ്റുക. കഴിഞ്ഞഅഞ്ചു വര്‍ഷമായി നഗരസഭയുടെ അനുമതിയില്ലാതെയാണു ചന്ത പ്രവര്‍ത്തിച്ചിരുന്നത്. വേണ്ടത്ര ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല, കരാര്‍ പുതുക്കാതെയും വാടക നല്‍കാതെയും വന്നതോടെ ചന്തയുടെപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭ നടത്തിപ്പുകാരോട് രേഖാമൂലം ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭയുടെ ഉത്തരവ് കൈപ്പറ്റാന്‍ നടത്തിപ്പുകാര്‍ തയ്യാറായില്ല. തുടര്‍ന്നും ചന്തയുടെ പ്രവര്‍ത്തനം തുടരുകയും ഗുരുതര മാലിന്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യ്തതോടെ നഗരസഭ കര്‍ശന നടപടിയിലേക്കുനീങ്ങുകയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ ചന്ത പൊളിച്ചു നീക്കണമെന്നു നഗരസഭസെക്രട്ടറി അന്ത്യശാസനം നല്‍കി. ഇതോടെ നടത്തിപ്പുകാര്‍ 22നു മാറുമെന്നും അതുവരെ സാവകാശം അനുവദിക്കണമെന്നും നഗരസഭയോട് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച് നടപടിനിര്‍ത്തി വെച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതുകാരണം അഴുകി പുഴുവരിച്ചു കിടക്കുന്ന മത്സ്യ-മാംസ ചന്ത നഗരമധ്യത്തില്‍ നിന്നു മാറ്റുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന്നു പരിഹാരം കാണാന്‍ കഴിയും. രണ്ടു വര്‍ഷം മുമ്പ് മാര്‍ക്കറ്റ് ഒഴിപ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തു. എന്നാല്‍ ചില തല്‍പ്പരകക്ഷികളുടെ സമ്മര്‍ദ്ദത്തില്‍ അത് നടന്നില്ല. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താതെമാലിന്യങ്ങള്‍ക്കിടയിലാണു മത്സ്യ മാംസ വ്യാപാരം നടക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത മത്സ്യ മാംസ വ്യാപാരം നിര്‍ത്തലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നഗരസഭയുടെ ഉത്തരവ്. സ്വകാര്യ വ്യക്തിയില്‍ നിന്നും പതിറ്റാണ്ടുകള്‍ക്കുമുമ്പ് നഗരസഭ പാട്ടത്തിനെടുത്തമുപ്പത്തിരണ്ടു സെന്റ് സ്ഥലത്താണു ചന്തപ്രവര്‍ത്തിക്കുന്നത്. ചന്തപ്പുരയെന്ന പേരില്‍ വാടക നിശ്ചയിച്ചു മത്സ്യ മാംസവ്യാപാരം നടത്തുവാന്‍ വിട്ടുകൊടുക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.