തോട്ടം മേഖലയിലെ റോഡുകളും തകര്‍ന്നു

Sunday 16 July 2017 9:38 pm IST

  പീരുമേട്: മഴ പെയ്തു തുടങ്ങിയതോടുകൂടി തോട്ടം മേഖലയിലെ വിവിധ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. വണ്ടിപ്പെരിയാര്‍ ഗ്രാമ്പി റോഡ്, തേങ്ങാക്കല്‍, ചെങ്കര, വണ്ടിപ്പെരിയാര്‍-ഓടമേട് റോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്, തേങ്ങാക്കല്‍ റോഡില്‍ രണ്ട് വര്‍ഷം മുമ്പ് 7 കോടി രൂപ ചിലവില്‍ 7 മീറ്റര്‍ വീതിയില്‍ പണി തീര്‍ത്തതാണ്. നിര്‍മ്മാണത്തിലെ അപാകത മൂലം റോഡ് പലയിടങ്ങളിലും തകര്‍ന്ന് സഞ്ചാകയോഗ്യമല്ലാതായി. റോഡ് പണിയുടെ സമയത്തെ കരാറിന്റെ നഗ്നലംഘനമാണ് ഇവിടെ നടക്കുന്നത്. മ്ലാമല മുതല്‍ തേങ്ങാക്കല്‍ ഏലപ്പാറ വരെയും പൂര്‍ണ്ണമായും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇക്കാരണത്താല്‍ കുട്ടിക്കാനം വഴി അധികസമയം സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. വണ്ടിപ്പെരിയാര്‍ ഗ്രാമ്പി വഴി പരുന്തുപാറയിലേയ്ക്കുള്ള റോഡും തകര്‍ന്ന് കിടക്കുയാണ്. നിരവധി ടൂറിസ്റ്റുകളും പ്രദേശവാസികളും ഉപയോഗിക്കുന്ന വഴിയാണിത്. ഓടമേട് റോഡ് തകര്‍ന്നിട്ട് രണ്ട് പതിറ്റാണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയട്ടില്ല. വാളാഡി മുതല്‍ മേപ്പുരട്ട് വരെയുള്ള 3.5 കിലോ മീറ്ററാണ് തകര്‍ന്ന് കിടക്കുന്നത്. സംഭവത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാലാം വാര്‍ഡിലെ ജനങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ചെങ്കര റോഡിലെ കുഴികള്‍ രണ്ടാഴ്ച മുമ്പ് അടച്ചത ാണ്. മഴയെത്തിയതോടെ ഇതും തകര്‍ന്ന് മണ്ണും കല്ലുമായി. ടാര്‍ ഒലിച്ച് പോയി. കെഎസ്ആര്‍ടിസി അടക്കം സര്‍വ്വീസ് നടത്തുന്ന ഈ റൂട്ടില്‍ ആയിരങ്ങളാണ് താമസിക്കുന്നത്. റോഡ് തകര്‍ന്നതോടെ ഇവരെല്ലാം ദുരിതത്തിലായി. എഎല്‍എയും എംപിയും സംഭവത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.