പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം: ഒബിസി മോര്‍ച്ച

Sunday 16 July 2017 10:04 pm IST

കാസര്‍കോട്: സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ പിന്‍വാതില്‍ നിയമനം റദ്ദ് ചെയ്യണമെന്ന് ഒബിസി മോര്‍ച്ച ജല്ല കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി സംസ്ഥാനം ഭരിക്കുന്ന സിപിഎം സഖാക്കളെ തിരികി കയറ്റുകയാണിപ്പോള്‍. സംസ്ഥാന സര്‍ക്കാറിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് 28ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പീതാംബരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എന്‍.സതീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പുഷ്പരാജ് ഐല, ജില്ലാ വൈസ് പ്രസിഡന്റ് ജയന്തപാട്ടാളി, ഹരിശ്ചന്ദ്ര ആചാര്യ എന്നിവര്‍ സംസാരിച്ചു. കമ്മറ്റി ഭാരവാഹികളായി ചിത്രന്‍ അരയി (ജില്ലാ ജനറല്‍ സെക്രട്ടറി), കുഞ്ഞിക്കണ്ണന്‍(വൈസ് പ്രസിഡന്റ്), കെ.പി. അനില്‍ കുമാര്‍(ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍) എന്നിവരെ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.