കാറ്റില്‍ മരം കടപുഴകി വീണു: ഗുഡ്‌സ് ഓട്ടോയും ബൈക്കും തകര്‍ന്നു

Sunday 16 July 2017 9:58 pm IST

വടകര: ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ ചുഴലി കാറ്റില്‍ വടകരയിലും,പരിസരപ്രദേശസങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ തകര്‍ന്നു.ദേശീയപാതയിലെ കൈനാട്ടി മത്സ്യ മാര്‍ക്കറ്റിനടുത്ത് വന്‍ മരം കടപുഴകി വീണ് ഗുഡ്‌സ് ഓട്ടോയും,ബൈക്കും തകര്‍ന്നു.ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അപകടം. കെ.എല്‍.18.എം107 ആപേ ഗുഡ്‌സ് ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.ഒരു ബൈക്കിനും കേടുപറ്റി.ബസ്സ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം.ഈ സമയത്ത് മഴ കാരണം റോഡില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.വൈദ്യുതി ലൈന്‍ പൊട്ടുകയും,ഒരു ഇലക്ട്രിക്ക് പോസ്റ്റ് ചെരിഞ്ഞ നിലയിലുമാണ്.വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.വടകരവില്യാപ്പള്ളി റൂട്ടില്‍ പുത്തൂര്‍ 110കെ.വി.സബ്‌സ്‌റ്റേഷന് സമീപം ആല്‍ മരം മുറിഞ്ഞു വീണ് അര മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു.വടകര ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.