നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി യുവമോര്‍ച്ച മാര്‍ച്ച്

Sunday 16 July 2017 9:59 pm IST

കോഴിക്കോട്: സ്വകാര്യആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മിനിമം വേതനം 20,000 രൂപയായി നിശ്ചയിക്കുക, സര്‍ക്കാറും സ്വകാര്യ ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റി മലാപ്പറമ്പ് ഇഖ്‌റ ഹോസ്പിറ്റലിന് മുന്നില്‍ നടത്തിയ മാര്‍ച്ച് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ഹരീഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജിതിന്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് ജില്ലാ ട്രഷറര്‍ ടി.നിവേദ്, സി.പി.സജിത്ത്, എം.സംഗീത്, ടി.സരൂപ്, പി.അര്‍ജ്ജുന്‍, കെ.പി.രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കുറ്റിയാടി: യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ല്യപ്പള്ളി എം .ജെ ഹോസ്പിറ്റലിലേക്ക് മാര്‍ച്ച് നടത്തി. നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മാര്‍ച്ച് നടത്തിയത്. യുവമോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ സിനുബ് രാജ് അദ്ധ്യക്ഷത വഹിച്ചു. സ്വകാര്യ ആശുപത്രി മാനേജുമെന്റിന് സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. സമരത്തെ അട്ടിമറിക്കാനാണ് ഇടത് വലത് രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നതെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞു. ബിജെപി പഞ്ചായത്ത് അധ്യക്ഷന്‍ പ്രിബേഷ് പൊന്നക്കാരി,ഒബിസി.മോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ ചെത്തില്‍ ബാലന്‍ മണ്ഡലം അധ്യക്ഷന്‍ രജിത്ത് കുട്ടോത്ത,് വിപിന്‍ തിരുവള്ളൂര്‍, രാജേഷ് മാഗാട്, ഗോകുല്‍ പുറമേരി,സുധീഷ്,ശ്രീരാഗ്,എന്നിവര്‍ സംസാരിച്ചു. ബാലുശ്ശേരി: നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി യുവമോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബി. ദിപിന്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രാജേഷ് പുത്തഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ബബീഷ് ഉണ്ണികുളം, ലിബിന്‍ ഭാസ്‌കര്‍ , ആര്‍.എം. കുമാരന്‍, മിഥുന്‍ മോഹന്‍, രഞ്ജിത്ത്, നിജിന്‍ രാജ് ,എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.