വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കണം

Sunday 16 July 2017 10:03 pm IST

കോഴിക്കോട്: വിശ്വകര്‍മ്മ തൊഴിലാളികളെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കണമെന്ന് വിശ്വകര്‍മ്മ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഉത്തരമേഖലാ കണ്‍വന്‍ഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേഷ്ബാബു നിര്‍വ്വഹിച്ചു. സി.കെ.രാജന്‍, സത്യനാഥ് എടക്കര, എ.പി.അശോകന്‍, ദാസന്‍ മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.