എബിവിപി കാസര്‍കോട് നഗര്‍ കണ്‍വെന്‍ഷന്‍

Sunday 16 July 2017 10:05 pm IST

കാസര്‍കോട്: എബിവിപി കാസര്‍കോട് നഗര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണമോഹന്‍ മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ശക്തിയും വളര്‍ച്ചയും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. എബിവിപി ജില്ലാ ജോ.കണ്‍വീനര്‍ രാഹുല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ശ്രീഹരി മുഖ്യപ്രഭാഷണം നടത്തി. കെ.രാഹുല്‍, വൈശാഖ് കൊട്ടോടി, സാകേത് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ശരണ്‍രാജ് (പ്രസിഡന്റ്), ഭവ്യലക്ഷ്മി (വൈസ് പ്രസിഡന്റ്), വൈശാഖ് നെല്ലിക്കുന്ന് (സെക്രട്ടറി), ഹര്‍ഷിത് നെല്ലിക്കുന്ന് (ജോ.സെക്രട്ടറി), സംകേത് അശോക് നഗര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.