തിരുവനന്തപുരം: അച്ചടിച്ച പേപ്പറുകളിലും മറ്റും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിഞ്ഞു വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു.
ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന ന്യൂസ് പേപ്പറുകളിലും അച്ചടിച്ച പേപ്പറുകളിലും രാസപദാര്‍ത്ഥങ്ങളുടെ അംശം കൂടുതലായതിനാല്‍ ഭക്ഷണത്തില്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ കലരാനുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഭക്ഷണം പൊതിഞ്ഞു വിതരണം ചെയ്യുന്ന ഹോട്ടലുകളും ഈ ഉത്തരവ് കര്‍ശനമായി പാലിക്കണം.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ന്യൂസ് പേപ്പറുകളില്‍ സൂക്ഷിക്കുന്നതും പൊതിയുന്നതും ഒഴിവാക്കണമെന്ന് ഹോട്ടലുടമകളോടും ബേക്കറി ഉടമകളോടും ഭക്ഷ്യ സുരക്ഷാവകുപ്പ് നിര്‍ദേശിച്ചു.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉദ്പ്പാദിപ്പിക്കുന്നതു മുതല്‍ വിതരണം ചെയ്യുന്നതുവരെയുള്ള ഒരു സന്ദര്‍ഭങ്ങളിലും ന്യൂസ് പേപ്പറുകള്‍ ഇനിമുതല്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാകമ്മിഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: