വിജേന്ദര്‍ സിങ്- സുള്‍ഫിക്കര്‍ മത്സരം അഞ്ചിന്

Sunday 16 July 2017 11:14 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിന് ശക്തനായ എതിരാളിയായിരിക്കും താനെന്ന് ലോക ബോക്‌സിങ്ങ് ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ സുള്‍ഫിക്കര്‍ മൈമൈടിയാലി. വിജേന്ദര്‍ സിങ്ങും സുള്‍ഫിക്കറും തമ്മിലുളള മത്സരം ഓഗസ്റ്റ് അഞ്ചിന് മുംബൈയില്‍ നടക്കും. വിജേന്ദറെ തോല്‍പ്പിക്കാന്‍ ദിവസം പത്ത് മണിക്കൂര്‍ പരിശീലനം നടത്തുന്നുണ്ട്. വിജേന്ദറെ വീഴ്ത്താന്‍ പദ്ധതികളും ആവിഷ്‌ക്കരിച്ചതായി സുള്‍ഫിക്കര്‍ പറഞ്ഞു. 2015ല്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അരങ്ങേറിയ വിജേന്ദര്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്. ഇതുവരെ ഏഴു നോക്കൗട്ട് വിജയങ്ങള്‍ നേടിയിട്ടുണ്ട്.