ഹോക്കി ലീഗ്: ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍

Sunday 16 July 2017 11:27 pm IST

ജോഹന്നസ്ബര്‍ഗ്: ലോക ഹോക്കി ലീഗില്‍ കരുത്തരായ ഓസ്‌ട്രേലിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. 39-ാം മിനിറ്റില്‍ ജാറഡ് ഗോള്‍ നേടി കിവീസിനെ മുന്നിലെത്തിച്ചു. 53-ാം മിനിറ്റില്‍ ജെര്‍മി എഡ്വേര്‍ഡ് ഗോള്‍ മടക്കി ഓസ്‌ട്രേലിയയ്ക്ക് സമനില സമ്മാനിച്ചു. മത്സരം അവസാനിക്കാന്‍ 38 സെക്കന്‍ഡുളളപ്പോള്‍ ജോഷ് പൊളളാര്‍ഡ് നിര്‍ണായക ഗോളിലൂടെ ഓസീസിന് വിജയം ഒരുക്കി. ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എയില്‍ ഒമ്പതു പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്താണ്. സ്‌പെയിന് ആറു പോയിന്റും ന്യൂസിലന്‍ഡ് ഫ്രാന്‍സ് ടീമുകള്‍ക്ക് നാലു പോയിന്റ് വീതം ലഭിച്ചു. ഈ നാലു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പൂള്‍ ബിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയത്തെ തോല്‍പ്പിച്ച ജര്‍മനി പോയിന്റു നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.