രണ്ടര കോടി രൂപ തട്ടി: പ്രതി പിടിയില്‍

Sunday 16 July 2017 11:51 pm IST

നെടുമ്പാശേരി: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് രണ്ടര കോടി രൂപ തട്ടിയെടുത്ത ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതി ഒന്നര വര്‍ഷത്തിന് ശേഷം തിരികെ വരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശി സുജിത്ത് ഡേവിസ് (30) ആണ് പിടിയിലായത്. എന്‍ആര്‍ഐ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രാഥമിക ചെലവുകള്‍ക്കെന്ന പേരില്‍ പൂഞ്ഞാര്‍ സ്വദേശിയില്‍ നിന്നാണ് പണം കൈപ്പറ്റിയത്. എന്നാല്‍ ബിസിനസ് ആരംഭിക്കാതിരിക്കുകയും ഇതിനിടെ പ്രതി തന്ത്രപൂര്‍വ്വം ഷാര്‍ജയിലേക്ക് കടക്കുകയും ചെയ്തതിനെ തുടര്‍ന്ന് പണം നല്‍കിയയാള്‍ പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ പ്രതി ഷാര്‍ജ-കൊച്ചി വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് ഇടനാട് പോലീസിന് കൈമാറി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.