രാമായണ മാസാചരണത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

Sunday 16 July 2017 11:55 pm IST

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ രാമായണമാസാചരണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍, ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്, ക്ഷേത്രസമിതി പ്രസിഡന്റ് കെ.പി. ഗോപിനാഥ്, സെക്രട്ടറി കെ.ബി. വേണു, ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണര്‍ എം.എസ്. സജയ്, ദേവസ്വം മാനേജര്‍ ബിജു ആര്‍.പിള്ള എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാത്മരാമായണം കാവ്യകേളി ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബ്ബിലെ കുട്ടികള്‍ അവതിരിപ്പിച്ചു. ഭാഗവത സപ്താഹത്തിന്റെ മാഹാത്മ്യപാരായണം ഗുരുവായൂരപ്പദാസിന്റെ ശിഷ്യന്‍ പെരുമ്പിള്ളി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. 24, 25 തീയതികളില്‍ ഗോപീവാര്യരുടെ സമ്പൂര്‍ണ്ണ രാമായണപാരായണം, 26,27 തീയതികളില്‍ വടക്കേമഠം വിജയവര്‍ദ്ധനന്റെ സമ്പൂര്‍ണ്ണ രാമായണം 28ന് ലക്ഷ്മീനാരായണ ഭജനസമിതിയുടെ നാരായണീയം, 29ന് എം.കെ. തങ്കപ്പന്‍ മാസ്റ്ററുടെ ശ്രീഭൂതനാഥോപാഖ്യാനം, 30 മുതല്‍ 5 വരെ പ്രഭാവതി അമ്മ, എരൂര്‍ വക സമ്പൂര്‍ണ്ണ രാമായണ സപ്താഹം, 6ന് ആലപ്പാട്ട് അമ്മിണിയമ്മയുടെ നേതൃത്വത്തില്‍ ഭദ്രകാളിമാഹാത്മ്യം, 7 മുതല്‍ 15/8/2017 കൂടി ആലപ്പാട്ട് അമ്മിണിയമ്മയുടെ നേതൃത്വത്തില്‍ ദേവീഭാഗവത നവാഹം, 16ന് കണയന്നൂരപ്പന്‍ ഭജനസമിതിയുടെ നാരായണീയം എന്നിവയുണ്ടാകും. കുട്ടികള്‍ക്കായി ഗീത ചൊല്ലല്‍, രാമായണ പാരായണം, അക്ഷരശ്ലോകം മത്സരങ്ങള്‍ 13ന് രാവിലെ 9 മുതല്‍ നടക്കുന്നതാണ്. സമാപനദിവസം വൈകിട്ട് 4.30ന് ഭക്തികാവ്യ സദസ്സില്‍ ഭക്തികവിതകള്‍ അവതരിപ്പിക്കും. നാലമ്പലദര്‍ശനത്തിന് പോകുന്നവര്‍ക്ക് ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.