പ്രതിഛായ: ദിലീപ് മോഡല്‍

Monday 17 July 2017 8:43 am IST

ഗൗരവംമാത്രം മുറ്റിനില്‍ക്കുന്ന ചില സീനുകള്‍ക്കിടയില്‍ പിരിമുറുക്കം മാറ്റി റിലാക്‌സിനുവേണ്ടി ചില കോമഡി സീനുകള്‍ തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്. ജനങ്ങള്‍ക്കിടയില്‍ ദിലീപിന്റെ പ്രതിഛായ വളര്‍ത്താന്‍വേണ്ടി ചില പി.ആര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെന്നു കേട്ടപ്പോള്‍ ഈ റിലാക്‌സ് മോമഡിയെക്കുറിച്ചാണ് ഓര്‍മ്മവന്നത്. സിനിമയിലെ ചില മന്ദബുദ്ധികളെപ്പോലെ കഴുതകളാണ് പൊതുജനമെന്നു കരുതിയോ! ഇത്തരം തോന്നലാണ് സാക്ഷാല്‍ ദിലീപിനെ ഇവിടംവരെ എത്തിച്ചത്. ശുദ്ധന്‍,വിശുദ്ധന്‍,പുണ്യാളന്‍,നന്മനിറഞ്ഞവന്‍ എന്നൊക്കെയുള്ള പ്രതിഛായയായിരിക്കുമല്ലോ ഇത്തരം ഏജന്‍സികള്‍ ജയിലില്‍ കിടക്കുന്ന ദിലീപിന് മൊത്തത്തില്‍ നല്‍കുക. ആഗോള പ്രശസ്തമായ ഒരു പ്രതിഛായ ഇപ്പോള്‍ തന്നെ ദിലീപിന് ഗൂഗിള്‍ നല്‍കിയിട്ടുണ്ട്, മലയാളം ക്രിമിനല്‍. ഇതിലും ഗംഭീരമായതൊന്ന് ഇനി നല്‍കാനില്ല.ക്രിമിനലിന്റെ കൂടെ മലയാളം എന്നു ചേര്‍ത്തത് അല്‍പം കടന്ന കയ്യായിപ്പോയി. ക്രിമിനലിന്റെ കൂടെ ചേര്‍ക്കാനുള്ളതല്ല മലയാളം. പ്രതിഛായ നന്നാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. കൂലിക്ക് ആളെ നിര്‍ത്തി പ്രതിഛായ നന്നാക്കുമ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോകില്ലേ എന്നാണ് സംശയം. സിനിമാക്കാര്‍ നിത്യവും മേക്കപ്പിട്ട് പ്രതിഛായ നന്നാക്കുന്നവരായതുകൊണ്ട് അത്തരം ഛായയെക്കുറിച്ചായിരിക്കും അവര്‍ ഉറക്കത്തിലും വിചാരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.