ആര്‍ക്കും അറിയാത്ത നല്ലകാര്യങ്ങള്‍!

Monday 17 July 2017 8:45 am IST

പിണറായി സര്‍ക്കാര്‍ ചില നല്ല കാര്യങ്ങള്‍ ചെയ്‌തെന്ന് ചില സിപിഎം നേതാക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്. എന്താണെന്ന് അവര്‍ക്കുമറിയില്ല. നാട്ടുകാര്‍ക്കുമറിയില്ല. അത്തരം നല്ലകാര്യങ്ങള്‍ ഇടതുപാര്‍ട്ടിയിലെ ചിലപ്രശ്‌നങ്ങള്‍ കാരണം മുങ്ങിപ്പോകുന്നതായും പറയുന്നു. ചെയ്തകാര്യങ്ങള്‍ എങ്ങനെയാണ് മുങ്ങിപ്പോകുന്നതെന്നറിയില്ല. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ചില പ്രശ്‌നങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളിലാണ് ഇടതുസര്‍ക്കാരിന്റെ ഇത്തരം നല്ലകാര്യങ്ങള്‍ സിപിഎം നേതാക്കള്‍ പൊക്കിക്കൊണ്ടു നടക്കാറുള്ളത്. നടനും എംഎല്‍എയുമായ മുകേഷിനെ സ്വന്തം മണ്ഡലത്തില്‍ കാണാനില്ലെങ്കിലും ഒരുവര്‍ഷം മണ്ഡലത്തില്‍ ചെയ്തുകൂട്ടിയ വലിയ കാര്യങ്ങള്‍ എന്നു സിപിഎം പറയുന്നതുപോലെയായിരിക്കുമോ ഈ കാര്യങ്ങളും എന്നാണോ കരുതേണ്ടത്. ആടിനെപട്ടിയാക്കുന്ന സിപിഎം കുതന്ത്രംപോലെ ഒന്നാണിത്. നടി ആക്രമിക്കപ്പെട്ട കേസ് വേണ്ടപ്പെട്ടവര്‍ സ്വാധീനിച്ചപ്പോള്‍ മന്ദഗതിയിലാക്കിയതു മുഖ്യമന്ത്രി പിണറായിയാണെന്നു പഴികേട്ടു മടുത്തപ്പോഴാണ് ഒടുക്കം ഇങ്ങയൊക്കെയായിത്തീര്‍ന്നതെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. സമരത്തിന്റെ ആശാന്മാരായ സിപിഎംകാര്‍ നഴ്‌സുമാരുടെ സമരത്തില്‍ ആകെ പൊല്ലാപ്പിലാണ്.തങ്ങള്‍ ഭരിക്കുമ്പോള്‍ ആരും സമരം ചെയ്യരുതെന്നും പ്രതിപക്ഷത്താകുമ്പോള്‍ സമരമേ പാടുള്ളൂവെന്നുമുള്ള സിപിഎമ്മിന്റെ പ്രാകൃത നയത്തില്‍ മുരടിച്ചുപോയ സംസ്ഥാനമാണ് കേരളം. വികസനത്തിനു തുരങ്കംവെക്കാന്‍ ആരേയും അനുവദിക്കില്ലെന്നാണിപ്പോള്‍ പിണറായി പറഞ്ഞുകൊണ്ടു നടക്കുന്നത്.ഇത്രയുംകാലം തരങ്കംവെച്ച സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അത്തരം പിന്തിരിപ്പന്‍ സ്വഭാവം മാറണമെങ്കില്‍ കാലം ഇനിയുമെടുക്കുമല്ലോ.എന്നുമാത്രമല്ല വികസനം എന്താണെന്നും അവര്‍ക്കറിയേണ്ടേ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.