ന്യൂദല്‍ഹി: അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ ഉപവാസ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. അഴിമതിക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് ഹസാരെ അറിയിച്ചു. ഹസാരെ സംഘാംഗങ്ങള്‍ കഴിഞ്ഞ ആറ് ദിവസമായി സമരത്തിലാണ്.
എന്നാല്‍ മുന്സമരങ്ങളെ അപേക്ഷിച്ച് ജനപങ്കാളിത്തം കുറവാണ്. ലോക്പാല്‍ ബില്‍ പാസ്സാക്കുക, അഴിമതിക്കാരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ആന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹസാരെ സംഘം സമരം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: