കളക്ടറുടെ ഉത്തരവിനെതിരേ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍

Monday 17 July 2017 10:17 am IST

കണ്ണൂര്‍: കണ്ണൂരിലെ നഴ്‌സുമാരുടെ സമരം നേരിടാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍. പരിയാരം സഹകരണ നഴ്‌സിംഗ് കോളജിലെ 20 വിദ്യാര്‍ഥികളാണ് ജോലിക്ക് എത്താതെ പ്രതിഷേധിക്കുന്നത്. കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. നഴ്‌സുമാര്‍ സമരത്തിലായതിനാല്‍ ജില്ലയിലെ നഴ്‌സിംഗ് കോളജുകളിലെ ഒന്നാംവര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രച്ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസം 150 രൂപ വീതം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.