കശ്മീർ: അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചു. പൂഞ്ച് ജില്ലയിലെ അതിർത്തി പ്രദേശമായ ബിംബർ ഗല്ലി, ബിജി സെക്ടർ എന്നിവിടങ്ങളിലാണ് പാക്ക് പ്രകോപനം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.
പാക്കിസ്ഥാന്റെ പ്രകോപനത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. ബിംബർ പ്രദേശത്തേക്ക് പാക്ക് സൈന്യം മോർട്ടാർ ഷെല്ലുപയോഗിച്ചാണ് വെടിയുതിർത്തത്. അതിർത്തിയിൽ പാക്കിസ്ഥാൻ അനുദിനം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.
എന്നാൽ കഴിഞ്ഞ ദിവസം സത്യത്തെ മറച്ചുവച്ചുകൊണ്ടാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യൻ സൈന്യത്തിനെതിരെ പ്രതികരിച്ചത്. ഇന്ത്യയാണ് പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: