ശ്രീലങ്കന്‍ നാവികസേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി

Monday 17 July 2017 11:09 am IST

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നാല് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. കൊളമ്പോയിലെ ഉത്തര നാവിക സേനയാണ് മത്സ്യതൊഴിലാളികളെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു. കോവിലന്‍ മേഖലയില്‍ നിന്നും ഒമ്പത് നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറായി ഞായറാഴ്ചയാണ് മത്സ്യതൊഴിലാളികളെ പിടികൂടിയതെന്നും ലങ്കന്‍ നാവിക സേന വ്യക്തമാക്കി. മത്സ്യബന്ധന ബോട്ട് നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. പുതുകോട്ട ജില്ലയില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ ജൂലൈ ആറിന് ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു. അറസ്റ്റിന് പുറമേ അവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ 13ന് ഏഴ് മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.