പന്നിപ്പനിയിൽ വിറങ്ങലിച്ച് ഇന്ത്യ

Monday 17 July 2017 11:13 am IST

ന്യൂദൽഹി: ഇന്ത്യയിൽ പന്നിപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. എച്ച്1എൻ1 എന്നറിയപ്പെടുന്ന ഈ വൈറസ് മൂലം രാജ്യത്ത് മരണ നിരക്ക് വർധിക്കുന്നതായിട്ടാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം 2009 ജുലൈ വരെയുള്ള കണക്കുകൾ പ്രകാരം 12,460 പേർ പന്നിപ്പനിയുടെ പിടിയിലാണ്. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 600 പേരാണ് പന്നിപ്പനി മൂലം മരണപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം വെറും 1, 786 പേർക്ക് മാത്രമെ പനി ബാധിച്ചിരുന്നുള്ളു ഇതിനു പുറമെ 265 മരണമെ റിപ്പോർട്ട് ചെയ്തിരുന്നുള്ളു. എന്നാൽ ഈ വർഷം ഇതിന് പതിമടങ്ങ് പേരാണ് എച്ച്1വൺ എൻ1 വൈറസ് ബാധിച്ചിരിക്കുന്നത്. രാജ്യത്തെ ചെറുപ്പക്കാരെയാണ് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചിനും മുപ്പതിനുമിടയിലുള്ള ചെറുപ്പക്കാരെയാണ് ഈ വൈറസ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ രോഗത്തെ പറ്റി വ്യാപകമായ തരത്തിൽ രാജ്യത്ത് അവബോധം സൃഷ്ടിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇതിനു പുറമെ രോഗത്തിനെതിരെ മുന്തിയ ഇനം വാക്സിനുകൾ നിർമ്മിക്കണമെന്നും ആരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.