സഹപാഠികളുടെ മർദ്ദനത്തിൽ അഞ്ചാം ക്ലാസുകാരൻ മരിച്ചു

Monday 17 July 2017 11:13 am IST

ന്യൂദല്‍ഹി: സഹപാഠികളുടെ മർദ്ദനത്തെ തുടർന്ന് അഞ്ചാം ക്ലാസുകാരൻ മരിച്ചു. വടക്കന്‍ ദല്‍ഹിയിലെ രോഹിണിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ 11കാരൻ വിശാലാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വാക്കു തർക്കത്തെ തുടര്‍ന്ന് വിശാലും നാല് സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കിടുകയായിരുന്നു. എന്നാൽ സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ വിശാൽ വീട്ടിൽ അറിയിച്ചിരുന്നില്ല. പിറ്റേ ദിവസം കഠിനമായ വയറു വേദന അനുഭവപ്പെട്ട വിശാലിനെ ദല്‍ഹിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ചയാണ് വിശാല്‍ മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാവാം മരണകാരണമെന്നും പോലീസ് പറഞ്ഞു. വിശാലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.