പ്രശസ്ത ഹോളിവുഡ് സംവിധായകൻ 'റൊമേറോ' അന്തരിച്ചു

Monday 17 July 2017 11:44 am IST

ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ(77) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു അദ്ദേഹം. ഹോളിവുഡിലെ അറിയപ്പെടുന്ന ഹൊറർ സിനിമകളുടെ സംവിധായകനാണ് റൊമേറോ 1968ല്‍ ബോക്സ്‌ഓഫീസ് ഹിറ്റ് ചിത്രമായ ഹോളിവുഡ് സോംബി ചിത്രം 'നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡിന്റെ' സംവിധായകനും സഹ എഴുത്തുകാരനുമാണ് റൊമേറോ. അടങ്ങാത്ത രക്തക്കൊതിയുമായി കഴിയുന്ന പ്രേതങ്ങളുടെ കഥ പറയുന്ന 'സോംബി' തുടര്‍ചിത്രങ്ങളുടെ തുടക്കമായിരുന്നു ലിവിംഗ് ഡെഡ്. ദെയര്‍ഴ്സ് ഓള്‍വേയ്സ് വാനില(1971), മാര്‍ട്ടിന്‍(1978), ഡോണ്‍ ഓഫ് ദ ഡെഡ്(1978), ക്രീപ് ഷോ (1982) തുടങ്ങിയവയാണ് റൊമേറോയുടെ മറ്റു ചിത്രങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.