പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു

Monday 17 July 2017 2:16 pm IST

ശ്രീനഗർ: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. കശ്മീരിലെ രാജൗരി ജില്ലയിലെ ബലക്കോട്ട പ്രദേശത്താണ് പാക്ക് പ്രകോപനം ഉണ്ടായത്. ആറ് വയസുകാരിയായ സജിദാ ഖാഫിലിനാണ് ജീവൻ നഷ്ടപ്പെട്ടത്. രാജൗരി ജില്ലയിലെ ബലക്കോട്ട, മജ്നാകോട്ട എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്ക് സൈനികർ വെടിയുതിർത്തത്. ഇതിനിടയിലാണ് പ്രദേശവാസിയായ സാജിദയ്ക്ക് വെടിയേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണത്തിന് കീഴടങ്ങിയിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചും പ്രത്യാക്രമണം നടത്തി. ഈ മാസം കശ്മീരിൽ പാക്കിസ്ഥാന്റെ പക്കൽ നിന്നുമായി 20ഓളം വെടിനിർത്തൽ കരാർ ലംഘനമാണ് നടന്നത്. പാക്ക് വെടിവയ്പിൽ നാല് ഗ്രാമീണർക്കും മൂന്ന് ജവാന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. ഇതിനു പുറമെ 12 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.