അന്‍‌വര്‍ സാദത്ത് എം‌എല്‍‌എയുടെ മൊഴിയെടുത്തു

Monday 17 July 2017 12:54 pm IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്‍‌വര്‍ സാദത്ത് എം‌എല്‍‌എയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം എം‌എല്‍‌എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ദിലീപുമായുള്ള ഫോണ്‍ സംഭാഷണ വിവരങ്ങളെക്കുറിച്ചാണ് ചോദിച്ചത്. മൊഴിയെടുത്ത കാര്യം അന്‍‌വര്‍ സാദത്ത് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും പള്‍സര്‍ സുനിയെ അറിയാമോയെന്നുമാണ് അന്വേഷണ സംഘം ചോദിച്ചതെന്ന് അന്‍‌വര്‍ സാദത്ത് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസത്തിന് ശേഷം അന്‍വര്‍ സാദത്ത് പലതവണ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളായ തങ്ങള്‍ നിരന്തരം വിളിക്കാറുണ്ടെന്നാണ് അന്‍‌വര്‍ പറഞ്ഞിരുന്നത്.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.