ശശികലയുടെ വിഐപി ജീവിതം പുറത്തറിയിച്ച ഡിഐജിക്ക് സ്ഥലം മാറ്റം

Monday 17 July 2017 2:21 pm IST

ബെംഗളുരു: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയശേഷം ജയിലില്‍ വിഐപി ജീവിതം നയിക്കുകയാണെന്ന റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി ഡി.രൂപയെ സ്ഥലംമാറ്റി. റിപ്പോര്‍ട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചാണ് ട്രാഫിക് വിഭാഗത്തിലേക്ക് രൂപയെ സ്ഥലംമാറ്റിയിരിക്കുന്നത്. രൂപയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം. പരപ്പന അഗ്രഹാര ജയിലില്‍ ശശികലയ്ക്കു പ്രത്യേക മുറി നല്‍കിയിരിക്കുന്നതും അവര്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സന്ദര്‍ശകരോടു സംസാരിക്കുന്നതിന്റെയും തെളിവുകള്‍ വിഡിയോ ആയി രൂപ എടുത്തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. പ്രത്യേക പരിഗണനയ്ക്കായി ശശികല ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കായി രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയതായും രൂപ ആരോപിച്ചിരുന്നു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതാണെന്നും അവര്‍ പിന്നീടു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.