ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തത് യുഎഇ

Monday 17 July 2017 3:52 pm IST

വാഷിംഗ്ടണ്‍: ഖത്തറിലെ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിനു പിന്നില്‍ യുഎഇ എന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ടാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാക്കിംഗിനു പിന്നില്‍ തങ്ങളാണെന്ന അമേരിക്കയുടെ ആരോപണം നിഷേധിച്ച്‌ യുഎഇ രംഗത്തെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഒത്വയ്ബ പറഞ്ഞു. മേയ് 23നാണ് ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. ഭീകര സംഘടനകളെ പിന്തുണച്ചുകൊണ്ടുള്ള ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ പിന്നീട് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന്, കഴിഞ്ഞ മാസം അഞ്ചിന് സൗദി അറേബ്യയും മറ്റു അറബ് രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.