അമേരിക്കയുടെ തപാല്‍ വകുപ്പിന്റെ പുതിയ സ്റ്റാമ്പുകളിൽ ഡിസ്നി കഥാപാത്രങ്ങള്‍

Monday 17 July 2017 4:48 pm IST

ന്യൂയോർക്ക്: അമേരിക്കയുടെ തപാല്‍ സര്‍വീസ് പുതിയ സ്റ്റാമ്പുകൾ പുറത്തിറക്കി. കുട്ടികളുടെ പ്രിയപ്പെട്ട ഡിസ്നിയുടെ വില്ലൻ കഥാപാത്രങ്ങളെയാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുനത്. ഓരോ സ്റ്റാമ്പിലും നീല നിറത്തിനു പുറമെയാണ് കഥാപാത്രങ്ങളുടെ ചിത്രവും, ഇടത് വശത്ത് കഥാപാത്രത്തിന്റെ പേരും നല്‍കിയിരിക്കുന്നത്. 'സ്നോ വൈറ്റ് ആന്‍ഡ് ദ് സെവന്‍ ഡ്രാഫ്സ്, പീറ്റര്‍ പാന്‍, സ്ലീപ്പിംഗ് ബ്യൂട്ടി, ദി ലയണ്‍ കിംഗ്' തുടങ്ങിയ അനിമേഷന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് സ്റ്റാമ്പിൽ ഇടം നേടിയിരിക്കുന്നത്. 2012-ലും യുഎസ് പോസ്റ്റല്‍ സര്‍വീസ്, ടോയിംഗ് സ്റ്റോറി, മോണ്‍സ്റ്റേഴ്സ്, ഇന്‍ക് തുടങ്ങിയ ഡിസ്നി കഥാപാത്രങ്ങളെ സ്റ്റാമ്പിൽ അവതരിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.