പുതുവൈപ്പ് സമരക്കാരെ മര്‍ദിച്ചിട്ടില്ല

Monday 17 July 2017 5:26 pm IST

  കൊച്ചി: പുതുവൈപ്പ് സമരക്കാരെ മര്‍ദിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി യതീഷ് ചന്ദ്ര. സംസ്ഥാന മുനുഷ്യാവകാശ കമ്മീഷനു നല്‍കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുവൈപ്പ് സമരത്തെ ദേശീയതലത്തിലെത്തിക്കാനുമുള്ള ശ്രമമാണു ഹൈക്കോടതി ജംക്ഷനില്‍ പുതുവൈപ്പ് സമരക്കാര്‍ നടത്തിയത്. പ്രധാനമന്ത്രിക്കു കൊച്ചിയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണു ഹൈക്കോടതി ജംക്ഷനില്‍നിന്നു സമരക്കാരെ നിയമവിധേയമായ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിനുള്ള പ്രധാനമന്ത്രിയുടെ വരവ് തന്നെ തടസപ്പെടുമായിരുന്നു. സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന ആരോപണം തെറ്റാണ്. പൊലീസ് നടപടിക്കെതിരായ പരാതി പൊലീസിനെ ഇടിച്ചുതാഴ്ത്താനും വില കുറഞ്ഞ പ്രചാരണത്തിനും വേണ്ടിയുള്ളതാണെന്നും വിശദീകരണക്കുറിപ്പില്‍ യതീഷ്ചന്ദ്ര വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.