കണ്ണൂര്‍: ജില്ലയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള പ്ലാസ്റ്റിക് നിരോധനം ഇരിക്കൂര്‍ പഞ്ചായത്തില്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കുട്ടാവ് ജംക്ഷന് കിരണ്‍ സ്വയം സഹായ സംഘം അധികൃതരോട് ആവശ്യപ്പെട്ടു. സമീപ പഞ്ചായത്തിലെ കടകളില്‍ പോയാല്‍ പ്ലാസ്റ്റിക് കവറുകള്‍ കിട്ടാനില്ല. പക്ഷേ ഇരിക്കൂറില്‍ ഏത് കടകളില്‍ പോയാലും പ്ലാസ്റ്റിക് കവറുകര് ലഭിക്കും. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. എം.സജീവന് അധ്യക്ഷത വഹിച്ചു. എം.കെ.രാജീവന്, ജനാര്ദനന് വേലിക്കാത്ത് എന്നിവര്‍ സംസാരിച്ചു. ടി.എം.രമേശന് സ്വാഗതവും എ.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: