കണ്ണൂര്‍: 32 വര്‍ഷത്തെ പ്രശസ്ത പ്രവര്‍ത്തന മികവുമായി കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ഷോറൂമായ കണ്ണൂര്‍ താവക്കരയിലെ സുനിത ഫര്‍ണിച്ചറില്‍ എന്‍ആര്‍ഐ, മണ്‍സൂണ്‍ സ്പെഷ്യല്‍ ഡിസ്കൗണ്ട് സെയില്‍ ആരംഭിച്ചു. 79,999 രൂപ മുതലുള്ള ബെഡ്റൂം. ലിവിങ്ങ്, ഡൈനിങ്ങ് സെറ്റുകളുടെ വിവിധങ്ങളായ പേക്കേജ് ഓഫറുകളും 15,990 രൂപ മുതല്‍ വിലയുള്ള കോര്‍ണര്‍ സോഫകളുടെ നിരവധി മോഡലുകളും ഓഫര്‍ സെയിലിനായി ഒരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരാറുള്ള ഫര്‍ണിച്ചറുകളും ഇന്ത്യയിലെ പ്രമുഖരായ എല്ലാ ബ്രാന്റഡ് കമ്പനികളുടെ ഫര്‍ണിച്ചറുകളും കേരളീയ പാരമ്പര്യം വിളിച്ചോതുന്ന തേക്ക്, വീട്ടി മരങ്ങളില്‍ നിര്‍മ്മിച്ച അതിമനോഹരങ്ങളായ ഫര്‍ണിച്ചറുകളുടെയും ഓഫീസ് ഫര്‍ണിച്ചറുകളുടെയും വലിയ ശേഖരം ഒമ്പത് നിലകളിലായി ഒരുക്കിയിട്ടുണ്ട്. 99,999 രൂപ മുതലുളള മോഡലാര് കിച്ചണ്‍ ആന്റ് ഇന്റീരിയര്‍ സെറ്റും പ്രമുഖ കമ്പനികളുടെ കിടക്കകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവയുടെ വന്‍ശേഖരവും ഒരുക്കിയിട്ടുണ്ട്. ഫ്രീ ഹോം ഡെലിവറിയും ബുക്കിങ്ങ് സൗകര്യവും ലഭിക്കും. മികച്ച കലക്ഷനും ഡിസ്കൗണ്ടും ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയാറുണ്ടെന്ന് സുനിത ഫര്‍ണിച്ചര്‍ മാനേജിങ്ങ് പാര്‍ട്ണര്‍ കെ.നാരായണന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: