സൗജന്യ ആയുര്‍വേദ മെഗാ ചികിത്സാ ക്യാമ്പ്

Monday 17 July 2017 5:57 pm IST

പയ്യാവൂര്‍: ചെമ്പേരി വൈഎംസിഎയുടെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ്, ഏരൂവേശി ഗ്രാമ പഞ്ചായത്ത്, ഏരുവേശ്ശി ആയൂര്‍വ്വേദ ഡിസ്പന്‍സറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയൂര്‍വ്വേദ മെഗാ ചികിത്സാ ക്ലാസ് നടത്തും. 21ന് രാവിലെ പത്തുമുതല്‍ ഒരു മണി വരെ ചെമ്പേരി മദര്‍ തെരേസാ ഓഡിറ്റോറിയത്തിലാണ് ചികിത്സാ ക്യാമ്പ് നടത്തുന്നത്. വിവിധ ഗവ. ആയൂര്‍വ്വേദ ഹോസ്പിറ്റലുകളില്‍ നിന്നുള്ള ഡോക്ടര്‍മാരായ ധന്യചന്ദ്രന്‍, സിത്താര കെ.പയ്യനാട്ട്, അമ്പിളി മോഹന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കും. തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യവും സൗജന്യമായി ലഭിക്കുമെന്നും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 200 ആളുകള്‍ക്കാണ് അവസരം ലഭിക്കുകയെന്നും പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ചെമ്പേരിയിലെ അന്നാ മെഡിക്കല്‍സിലോ താഴെ കാണുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്നും പ്രോഗ്രാം ഡയറക്ടര്‍ സിബി പിണക്കാട്ട് അറിയിച്ചു. ഫോണ്‍: 9447548155, 9496832214, 9447888610, 9495182529.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.