ന്യൂദല്‍ഹി: ദല്‍ഹിയടക്കം ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ചത് കേരളത്തെയും ബാധിച്ചു. കേരളത്തിന്റെ വിഹിതത്തില്‍ നിന്നും 100 മെഗാവാട്ട് വൈദ്യുതി ഇന്ന് കുറയും. ഉത്തരമേഖല ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഹരിയാനയിലെ ജഡ്ജര് താപനിലയത്തിലുണ്ടായ തകരാറാണ് ഇതിനു കാരണം.
പ്രതിസന്ധി പരിഹരിച്ചാല്‍ മാത്രമേ കേരളത്തിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയൂ. ഇന്നു രാത്രിയോടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. ദല്‍ഹിക്ക് പുറമെ പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാത്രി മുതല്‍ വൈദ്യുതി നിലച്ചത്.
വൈദ്യുതി പ്രതിസന്ധി വൈകുന്നേരത്തോടെ പരിഹരിക്കാനാകുമെന്നു കേന്ദ്രമന്ത്രി കെ.സി. വേണഗോപാല്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: