'മൊ ഫറ' ട്രാക്കിനോട് വിട പറയുന്നു

Monday 17 July 2017 5:21 pm IST

ലണ്ടൻ: ബ്രിട്ടന്റെ 'മൊ ഫറ' ട്രാക്കിനോട് വിട പറയുന്നു. ദീര്‍ഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളാണ് 'മോ ഫറ'. ലണ്ടൻ ഒളിമ്പിക്സിൽ 5,000, 10,000 മീറ്ററുകളിൽ 'മൊ ഫറ' സ്വർണം നേടിയിരുന്നു. ഇതിനു പുറമെ റിയോ ഒളിമ്പിക്സിലും 'മൊ ഫറ' സ്വർണം നേടുകയും ചെയ്തു. റിയോയില്‍ 10,000 മീറ്ററില്‍ ട്രാക്കില്‍ അടിതെറ്റി വീണ ശേഷം എഴുന്നേറ്റോടിയാണ് 'മൊ ഫറ' സ്വര്‍ണം നേടിയത്. അമേരിക്കന്‍ താരം ഗാലെന്‍ റപ്പുമായി കൂട്ടിയിടിച്ചാണ് ട്രാക്കില്‍ വീണത്. അഞ്ച് തവണ ലോക ചാമ്പ്യൻഷിപ്പിലും മൊ ഫറ ജേതാവായിട്ടുണ്ട്. ബ്രിട്ടനില്‍ കുടിയേറിയ സൊമാലിയക്കാരന്‍ 'മൊ ഫറ' പരിശീലനം നടത്തുന്നത് അമേരിക്കയിലാണ്. ബെര്‍മിങ് ഹാം ഗ്രാന്‍പ്രീക്ക് മുന്നോടിയായി ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും 34 കാരനായ 'മൊ ഫറ' മത്സരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.