സത്തിലേക്കുള്ള പ്രയാണം രാമായണം

Tuesday 18 July 2017 7:44 am IST

ഇത് രാമായണ മാസം. എന്താണ് രാമായണം. രാമന്റെ അയനം രാമായണം. രാമന്റെ ചലനം, രാമന്റെ ചരിത്രം ഇതൊക്കെയാണ് രാമായണം എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ അതു മാത്രമാണോ? രാവ് മായണം, അതാണ് രാമായണം. ഇരുട്ട് അകലണം. തമസോ മാ ജ്യോതിര്‍ ഗമയ ഇരുട്ട് മാറി പ്രകാശമാകണം. അസത്തില്‍ നിന്നും സത്തിലേക്കെത്താനുള്ള ജ്ഞാനമുണ്ടാകുമ്പോള്‍ തമസു മാറും. അല്ലാതെ ഇരുട്ടിനെ അടിച്ചുവാരി തൂര്‍ത്തു കളയുകയൊന്നും വേണ്ട. ഇരുട്ട് മാറാന്‍ രാമന്റെ കഥയ്‌ക്കെന്താണ് പ്രാധാന്യം? രാവിനെ മാ ഇരുട്ട് മാറാന്‍ രാമന്റെ കഥയ്‌ക്കെന്താണ് പ്രാധാന്യം? രാവിനെ മായ്ക്കുന്നവനാണ് രാമന്‍. രാവിനെ വണങ്ങുന്നവന്‍ രാവണനും. രാമന്റെ ചലനം പകല്‍. രാവണന്റെ ചലനം രാത്രി. രാത്രിരഞ്ചന്‍. രാമന്‍ സൂര്യവംശത്തിന്റെ തിലകസ്ഥാനം അലങ്കരിക്കുന്നവന്‍. തിലകം ആജ്ഞാ ചക്രത്തില്‍, ജ്ഞാന ചക്രത്തില്‍ ആഭരണം. അതായത് മഹാജ്ഞാനം. ഏതറിഞ്ഞാല്‍ എല്ലാം അറിയാനാവുമോ അത് മഹാജ്ഞാനം. ഏതറിഞ്ഞില്ലെങ്കില്‍ മറ്റെല്ലാ അറിവും അസ്ഥാനത്താണോ ആ അറിവാണ് മഹാജ്ഞാനം അഥവാ ബ്രഹ്മജ്ഞാനം. സൂര്യന്‍ പ്രകാശം പരത്തുന്നവന്‍. സ്വയം കത്തി നിന്നു കൊണ്ട് ലോകത്തിനു മുഴുവന്‍ പ്രകാശവും ഊര്‍ജവും നല്‍കുന്നവന്‍. സൂര്യനില്‍ നിന്നു കിട്ടുന്ന ഊര്‍ജമല്ലാതെ നമുക്ക് എന്തുണ്ട് ബാക്കി. ആ സൂര്യകുലത്തിലെ നാഥനാണ് ശ്രീരാമന്‍. രാവ് മായ്ക്കാനുള്ള, അജ്ഞാനം അകറ്റാനുള്ള ത്വര മനസിലുണ്ടാകുമ്പോള്‍ അവിടെ രാമന്‍ അവതരിക്കുന്നു. മനസ് ദശരഥനായി നില്‍ക്കുമ്പോള്‍, ദശേന്ദ്രിയങ്ങള്‍ക്ക് വംശവദനായി നില്‍ക്കുമ്പോള്‍ ഇരുട്ടാണ് ഫലം. രാമന്‍ അവതരിച്ചാല്‍ ജ്ഞാനമായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.