കണ്ണൂര്‍: കേരള പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിയന്‍ ഗ്രാമസ്വരാജും സമകാലിക ഇന്ത്യയും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രാദേശിക ഭരണകേന്ദ്രത്തിന്റെ ഉപദേഷ്ടാവായി നിയമിതനായ ഡോ.പി.പി.ബാലന് മാസ്റ്റര്‍ക്ക് അനുമോദനവും 19 ന് ഉച്ചകഴിഞ്ഞു രണ്ടിനു കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കും. കേരള പഠനകേന്ദ്രം ഡയറക്ടര്‍ സുരേഷ് ബാബു എളയാവൂര് അധ്യക്ഷത വഹിക്കും. ദേശീയ ഏകതാപരിഷത്ത് ചെയര്മാന് ഡോ.പി.വി.രാജഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിയന്‍ ഗ്രാമസ്വരാജും സമകാലിക ഇന്ത്യയും എന്ന വിഷയത്തെക്കുറിച്ച് മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഡോ.പി.പി.ബാലന് മാസ്റ്ററെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സജീവ് മാറോളി അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ബാബു എളയാവൂര്, എം.രത്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: