പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഓഗസ്റ്റ് 12 ന്

Monday 17 July 2017 6:00 pm IST

കണ്ണൂര്‍: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ 1990 ബാച്ച് പൂര്‍വ്വവിദ്യാര്‍ഥി സംഗമം ഓഗസ്റ്റ് 12ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഫാ.സേവ്യര്‍ വേലിയാക്കം മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ആ കാലയളവിലെ അധ്യാപകരെയും ജീവനക്കാരെയും ആദരിക്കും. ചടങ്ങിനോടനുബന്ധിച്ച് വിവിധകലാപരിപാടികളും നടക്കും. രാവിലെ ഒന്‍പത് മുതല്‍ നാലുവരെയാണ് പരിപാടികള്‍. പത്രസമ്മേളനത്തില്‍ ഗഫാര്‍ പി.കണ്ടി, ഷാജി വര്‍ഗീസ്, സായ് കിരണ്‍, ഷൈജു വിജയന്‍, ഡോ.പത്മരാജ്, നാഫിസ് മൊയ്തു, സുമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.