ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ജനസംഖ്യാ ബോധവല്‍ക്കരണ പക്ഷാചരണവും വയറിളക്ക രോഗ നിയന്ത്രണ ബോധവല്‍ക്കരണ ക്ലാസും നടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംഗന്‍വാടി ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി നടന്ന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി.റോസമ്മ ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഷീദ്, എല്‍എച്ച്ഐ എ.ജി.പുഷ്പലത, എന്നിവര്‍ ക്ലാസ് നയിച്ചു. ഹെല്‍ത്ത് സൂപ്രണ്ട് കെ.ദേവസ്യ സ്വാഗതവും ജെഎച്ച്ഐ രാജേഷ് വി. ജയിംസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: