ഏറ്റുപാറ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നാളെ തുടങ്ങും

Monday 17 July 2017 8:10 pm IST

പയ്യാവൂര്‍: മലബാറിന്റെ ഭരണങ്ങാനം എന്നറിയപ്പെടുന്ന ഏറ്റുപാറ വിശുദ്ധ അല്‍ഫോന്‍സാമ്മ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനും, നവനാള്‍ പ്രാത്ഥനയ്ക്കും നാളെ വൈകുന്നേരം 3.15ന് ഇടവക വികാരി ഫാ.ജോര്‍ജ് കിഴുതറ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. ആഘോഷങ്ങള്‍ 28ന് സമാപിക്കും.മരിച്ചവരുടെ ദിനം, കുടുംബ ദിനം, പിതൃദിനം, മാതൃ ദിനം, കുട്ടികളുടെ ദിനം, യുവജന ദിനം, സമര്‍പ്പിത ദിനം, ദിവ്യകാരുണ്യ ദിനം, അല്‍ഫോന്‍സാ ദിനം എന്നിങ്ങനെയാണ് 27 വരെ തിരുനാള്‍ ആചരിക്കുന്നത്.ഈ ദിവസങ്ങളില്‍ 3.30. നും, നാലിനും നടക്കുന്ന ആരാധന, വി.കുര്‍ബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.ആന്റണി ഉള്ളാട്ടില്‍, ഫാ.അബ്രാഹാം ഞാമത്തോലില്‍, ഫാ.വര്‍ക്കി മുളയ്ക്കല്‍,ഫാ.ജോസഫ് കാഞ്ഞിരത്തുങ്കല്‍ ,ഫാ. പയസ് പടിഞ്ഞാറേമുറിയില്‍, ഫാ.തോമസ് ചക്കിട്ടമുറിയില്‍, ഫാ ജിനുമോന്‍ വടക്കേമുളഞ്ഞിനാല്‍, ഫാ.ജിബി കോയിപ്പുറം, ഫാ.വര്‍ക്കി തടത്തിമാക്കല്‍ എന്നിവര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും. സമാപന ദിവസമായ 28ന് രാവിലെ 10ന് നടക്കുന്ന ആഘോഷമയ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.ഡോ.ഫിലിപ്പ് കവിയില്‍ വചനസന്ദേശം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.